Kerala
കണ്ണൂർ: രക്തസാക്ഷികളുടെ ഫണ്ട് പോലും അപഹരിക്കുന്ന നേതാക്കന്മാരെ സംരക്ഷിക്കുന്ന പാർട്ടിയായി സിപിഎം മാറിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും ജില്ലയിൽ നടന്ന സാന്പത്തിക ക്രമക്കേടിനെക്കുറിച്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് അദ്ദേഹം കണ്ണൂരിൽ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വെളിപ്പെടുത്തൽ തള്ളിക്കളഞ്ഞ് പ്രസ്താവന ഇറക്കിയിട്ടോ നേരത്തെ ചർച്ച ചെയ്തതെന്നു പറഞ്ഞിട്ടോ കാര്യമില്ല. സിപിഎം ജില്ലാ കമ്മിറ്റിയംഗത്തിന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തൽ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്.
ജനങ്ങളിൽനിന്നു പിരിച്ച രക്തസാക്ഷി ഫണ്ടായതിനാലാണ് അന്വേഷണം വേണമെന്നു പറയുന്നത്.
വയനാട് ഫണ്ടിൽ നിന്നു പണം നഷ്ടപ്പെട്ടിട്ടില്ല. കെപിസിസി അധ്യക്ഷന്റെ പേരിലാണ് ഫണ്ടുള്ളത്. അതിനു കൃത്യമായ കണക്കുണ്ടെന്നും ഭൂമിയുടെ രേഖയും കെപിസിസി പ്രസിഡന്റിന്റെ പേരിലാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
Kerala
കൊച്ചി: പ്രതിപക്ഷനേതാവ് പറഞ്ഞ വിസ്മയം ജനങ്ങളുടെ പിന്തുണയാണെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. യുഡിഎഫിന് പിന്തുണ നല്കുന്ന ജനവിഭാഗം, ശരിതെറ്റിന്റെ രാഷ്ട്രീയം മനസിലാക്കുന്ന ജനങ്ങള്‍, ഭരണമാറ്റം ആഗ്രഹിക്കുന്നവർ തുടങ്ങിയവരെല്ലാം യുഡിഎഫിനൊപ്പം വരും.
വിചാരിച്ചതിനേക്കാള്‍ ജനപിന്തുണയാണ് യുഡിഎഫിനു തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. ജനവിശ്വാസത്തിന്റെ കരുത്തില്‍ മുന്നോട്ടുപോകും. മുഖ്യമന്ത്രി പറഞ്ഞ 110 സീറ്റ് ജനങ്ങള്‍ക്കുവേണ്ടിയാണെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
കേരള കോണ്‍ഗ്രസ്- എമ്മുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. മുസ്ലിം ലീഗ് ചര്‍ച്ച നടത്തിയതിനെക്കുറിച്ച് അറിയില്ല. മുന്നണിയുടെ നന്മയ്ക്കായി ആര്‍ക്കും അവരുടേതായ സംഭാവനകള്‍ നൽകാം. യുഡിഎഫിന്റെ ജനകീയ അടിത്തറ വിപുലീകരിക്കും.
തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് കൂടുതല്‍ സീറ്റ് ചോദിച്ചിട്ടില്ല. പാലാ, കൊട്ടാരക്കര സീറ്റുകളുടെ കാര്യത്തില്‍ ചര്‍ച്ച നടന്നിട്ടില്ല. താന്‍ മത്സരിക്കുന്ന കാര്യത്തിലടക്കം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനമെടുക്കും. ധര്‍മടത്ത് കരുത്തനായ മത്സരാർഥിയുണ്ടാകും.
രാഹുല്‍ മാങ്കൂട്ടത്തിലിനെ കൈപിടിച്ച് രാജിവയ്പിക്കാനാകില്ല. അതു വ്യക്തിപരമായ കാര്യമാണ്. അദ്ദേഹം നിലവില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇല്ല. രാജിവയ്ക്കുന്നതാണു നല്ലതെന്ന് താന്‍ നേരത്തേ പറഞ്ഞിരുന്നുവെന്നും സണ്ണി ജോസഫ് കൊച്ചിയില്‍ പറഞ്ഞു.
Kerala
കണ്ണൂർ: പുതിയ നിയമനിര്‍മാണത്തിലൂടെ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അന്തസത്ത തകര്‍ത്ത മോദി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രണ്ടാംഘട്ട സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.
മുഴുവന്‍ തൊഴിലുറപ്പ് പ്രവര്‍ത്തകരെയും ജനപ്രതിനിധികളെയും പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് 13,14 തീയതികളില്‍ രാജ്ഭവനു മുന്നില്‍ രാപകല്‍ സമരം നടത്തുമെന്നും അദ്ദേഹം കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനമായ 30ന് എല്ലാ പഞ്ചായത്ത് വാര്‍ഡുകളിലും തൊഴിലുറപ്പ് സംരക്ഷണദിനമായി ആചരിക്കും.
പാർലമെന്റിനകത്തും പുറത്തും നടത്തിയ സമരത്തിനു പുറമെ എഐസിസിയുടെ ആഹ്വാനപ്രകാരം കേരളത്തിലും വലിയ സമരങ്ങള്‍ നടത്തി. ഇതിന്റെ തുടര്‍ച്ച യായിട്ടാണ് രണ്ടാംഘട്ട സമരമെന്ന് സണ്ണി ജോസഫ് പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എംഎൽഎ. അന്വേഷണ സംഘത്തിനുമേൽ സർക്കാരിന്റെ ശക്തമായ നിയന്ത്രണവും ഇടപെടലും ഉണ്ടായിട്ടുണ്ടെന്ന് എംഎൽഎ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് മുൻ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുൻ ദേവസ്വം പ്രസിഡന്റ് പി.എസ്.പ്രശാന്തിനെയും ചോദ്യം ചെയ്യാതിരിക്കാൻ സംസ്ഥാന സർക്കാരിന്റെ ശക്തമായ ഇടപെടലുണ്ടായെന്ന് സണ്ണി ജോസഫ് ആരോപിച്ചു.
ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ അന്വേഷണം ഇത്രപോലും മുന്നോട്ട് പോകില്ലായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ സ്വതന്ത്രവും നീതിപൂർവവുമായ പ്രവർത്തനത്തെ സിപിഎം ബോധപൂർവം തടസപ്പെടുത്തുന്നതായും എംഎൽഎ അഭിപ്രായപ്പെട്ടു.
ജയിലിൽ കഴിയുന്ന പ്രതികൾക്കെതിരെ ചെറിയ അച്ചടക്ക നടപടി സ്വീകരിക്കാൻ പോലും തയാറല്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണമെന്നും കോടതിയുടെ കണ്ടെത്തലുകൾ മുഖ്യമന്ത്രിക്കും സിപിഎം സെക്രട്ടറിക്കും ബാധകമല്ലെന്ന നിലപാടാണെന്നും കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി.
കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത് പരമരഹസ്യമായി സൂക്ഷിക്കാൻ അന്വേഷണ സംഘത്തിന് നിർദേശം നൽകിയത് ആരാണെന്നും സണ്ണി ജോസഫ് എംഎൽഎ ചോദിച്ചു.
Kerala
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി സര്‍ക്കാരിന്റെ അഴിമതിക്കും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അക്രമരാഷ്ട്രീയത്തിനും എതിരാണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് ആയുധം താഴെവയ്ക്കാന്‍ സിപിഎം തയാറാകണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ നാട്ടില്‍ സിപിഎം പ്രവര്ത്തകന് കൈപ്പത്തി നഷ്ടപ്പെട്ടത് സ്ഫോടക വസ്തു കൈകാര്യം ചെയ്യുന്നതിനിടെയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
Kerala
തിരുവനന്തപുരം: ബിജെപി ഭരണകൂടം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് മഹാത്മാഗാന്ധിയെ ഇകഴ്ത്താനെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ചരിത്രം വെട്ടിമാറ്റി ദേശീയ നേതാക്കളെ തമസ്കരിക്കുകയെന്നത് അധികാരത്തിൽ വന്നത് മുതൽ ബിജെപിയുടെ അണ്ടജയാണ്.
പേരുമാറ്റ പ്രക്രിയയിലൂടെ രാഷ്ട്രപിതാവിനെ അപമാനിക്കുകയാണ് കേന്ദ്രസർക്കാർ. ഗാന്ധി സ്മരണകളെ ബിജെപി എത്രത്തോളം ഭയക്കുന്നു എന്നതിന്റെ തെളിവാണ് ഇത്തരം പുനഃനാമകരണം. ഇന്ത്യയുടെ ആത്മാവിൽ അലിഞ്ഞുചേർന്ന രാഷ്ട്രപിതാവിന്റെ പേര് ബിജെപിക്ക് എത്ര ശ്രമിച്ചാലും തേച്ചുമാച്ചുകളയാൻ കഴിയില്ല.
ഈ പദ്ധതിയോട് സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ സംസ്ഥാനങ്ങൾക്കുള്ള വേതനം കൃത്യസമയത്ത് നൽകണം. അതോടൊപ്പം 100 ദിവസം തൊഴിലുറപ്പ് എന്നത് 150 ദിവസമായി ഉയർത്തി പദ്ധതി മെച്ചപ്പെടുത്തണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
Kerala
ന്യൂഡൽഹി: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റേത് കൂട്ടായ്മയുടെ വിജയമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ജനങ്ങളും അണികളും സമ്മാനിച്ച വിജയമാണിത്. ജനങ്ങളുടെ വിധിയെ വിനയത്തോടെ സ്വീകരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിജയത്തിന് പിന്നാലെ രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖർഗെയെയും കാണാൻ ഡൽഹിയിൽ എത്തിയതായിരുന്നു സണ്ണി ജോസഫ്.
യുഡിഎഫ് ഈ സർക്കാരിന്റെ എല്ലാ ജനദ്രോഹനങ്ങളെയും തുറന്നുകാണിച്ചു. ശബരിമലയിലേത് ചരിത്രത്തിലെ ഏറ്റവും വലിയ മോഷണമായിരുന്നു. കള്ളന്മാർ കപ്പലിൽ തന്നെയായിരുന്നു. പക്ഷെ കപ്പിത്താന്മാർ ഇപ്പോഴും പിടിക്കപ്പെടാൻ ബാക്കിയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
വാർഡുകളെ വികൃതമായാണ് സർക്കാർ വെട്ടിമുറിച്ചത്. വോട്ടർപട്ടികയിൽ സിപിഎം ഒരുപാട് അനർഹരെ ചേർത്തെന്നും അദ്ദേഹം വിമർശിച്ചു.
Kerala
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ മുഴുവന്‍ ജനങ്ങളെയും അവഹേളിക്കുകയും ആക്ഷേപിക്കുകയും ചെയ്ത സിപിഎം നേതാവ് എം.എം. മണിയുടെ പ്രസ്താവന തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.
സര്‍ക്കാരില്‍ നിന്നും പെന്‍ഷനും ആനുകൂല്യങ്ങളും കൈപ്പറ്റിയവര്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യാതെ പണി തന്നുവെന്ന മണിയുടെ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് സണ്ണി ജോസഫിന്റെ ആവശ്യം.
ക്ഷേമ പെന്‍ഷനുകളും ആനുകൂല്യങ്ങളും സര്‍ക്കാരിന്റെ ഔദാര്യമാണെന്ന മണിയുടെ അവകാശവാദം അടിസ്ഥാന രഹിതമാണ്. ജനങ്ങളുടെ അവകാശങ്ങളെ സിപിഎമ്മിന്റെ ഔദാര്യമായി വ്യാഖ്യാനിക്കുന്നതും ചിത്രീകരിക്കുന്നതും കേരളീയ പൊതുസമൂഹത്തോടുള്ള വെല്ലുവിളിയും അവഹേളനവുമാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സിപിഎം നേതാക്കള്‍ ജനവിധിയെ മാനിക്കുന്നവരോ, അതില്‍ നിന്ന് പാഠം പഠിക്കുന്നവരോ അല്ല. സിപിഎം നേതാക്കളുടെ മനസിലിരുപ്പാണ് മണിയുടെ പ്രസ്താവനയിലൂടെ പുറത്ത് വന്നതെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ ഭരണവിരുദ്ധ വികാരം അലയടിക്കുന്നുവെന്നതിന്റെ തെളിവാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഫലമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിനെതിരായ വികാരമാണ് ആഞ്ഞടിച്ചത്. യുഡിഎഫ് മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇത്ര വലിയ വിജയമുണ്ടാകുമെന്ന് കരുതിയിരുന്നില്ല.
ഭരണ സംവിധാനങ്ങളെല്ലാം ഉപയോഗിച്ച് വാർഡ് വിഭജനം ഉൾപ്പടെ നടത്തിയിട്ടും ജനം തിരസ്കരിച്ചുവെന്നും സണ്ണി ജോസഫ് പറഞ്ഞു.
Kerala
കണ്ണൂർ: കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ കെ. കെ. ശൈലജ. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ രണ്ടാമത്തെ ബലാത്സംഗ പരാതിയെ കുറിച്ചുള്ള സണ്ണി ജോസഫിന്റെ പ്രസ്താവനയെ ആണ് ശൈലജ വിമർശിച്ചത്.
കെപിസിസി അധ്യക്ഷന്‍ ക്രിമിനലുകളെ പിന്താങ്ങുന്നുവെന്നും മനസാക്ഷിയുള്ള ആര്‍ക്കും അതിന് കഴിയില്ലെന്നും ശൈലജ പറഞ്ഞു. തിജീവിതകള്ക്ക് ഒപ്പമാണ് നില്‍ക്കേണ്ടതെന്നും കോൺഗ്രസുകാർ
പെണ്‍കുട്ടികളുടെ മാനത്തിന് വില കൊടുക്കുന്നില്ലെന്നും ശൈലജ പറഞ്ഞു.
നടിയെ ആക്രമിച്ചവരെ കണ്ടെത്തിയെന്നും ഇനി ആക്രമണത്തിന്റെ മോട്ടീവ് കണ്ടെത്തണമെന്നും ശൈലജ പറഞ്ഞു. കേസ് അവസാനിച്ചിട്ടില്ലെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിക്ക് പിന്നില്‍ ലീഗല്‍ ബ്രെയിന്‍ ആണെന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. പരാതി രാഷ്ട്രീയപ്രേരിതമാണെന്ന് വിലയിരുത്താമെന്നും എന്തിനാണ് ആ പരാതി എന്ന് ആളുകള്‍ക്കറിയാമെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയശേഷം ഇരിട്ടിയില്‍ മാധ്യമങ്ങളോടായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.
Kerala
കണ്ണൂർ: ശബരിമല സ്വർണക്കവർച്ച കേസിൽ കേരളത്തിലെ ഇടത് സർക്കാർ പ്രവർത്തിക്കുന്നത് കുപ്രസിദ്ധ വിഗ്രഹ മോഷ്ടാവ് സുഭാഷ് കബൂറിന്റെ രീതിയിലാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.
ശബരിമല സ്വർണ കവർച്ചയിൽ പ്രതികളായവർ ജയിലിലായിട്ടും സർക്കാർ സംരക്ഷിക്കുകയാണ്. അവർ കാര്യങ്ങൾ തുറന്നു പറഞ്ഞാൽ സർക്കാരിന്റെയും സിപിഎമ്മിന്റെയും മുഖം കൂടുതൽ വികൃതമാകുമെന്നതിനാലാണ് പ്രതികളെ സർക്കാർ സംരക്ഷിക്കുന്നതെന്നും സണ്ണി ജോസഫ് കണ്ണൂരിൽ പത്രസമ്മേളനത്തിൽ ആരോപിച്ചു.
ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ അന്വേഷണം ഇത്രയും ഉണ്ടാകുമായിരുന്നില്ല. കൊള്ളയക്കു പിന്നിൽ ഉന്നതരുണ്ടെന്ന് ഹൈക്കോടതി തന്നെ സംശയം പ്രകടിപ്പിച്ചിരിക്കുകയാണ്.
ശബരിമലയിലെ സ്വർണം നാണയമൂല്യത്തെക്കാളും വിശ്വാസമൂല്യമുള്ളതാണ്. വിശ്വാസികളുടെ വിശ്വാസത്തെയാണ് ഇതു സംരക്ഷിക്കാൻ ചുമതലപ്പടുത്തിയവർ തന്നെ കൊള്ളയടിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ജനവിധി യുഡിഎഫിന് അനുകൂലമായിരിക്കും. നിയമസഭയ്ക്കുള്ളിലും പുറത്തും സർക്കാരിനെതിരേ യുഡിഎഫ് ചൂണ്ടിക്കാണിച്ച കാര്യങ്ങൾ വിശദീകരിച്ച് 'മറക്കില്ല കേരളം' എന്ന കുറ്റപത്രം പുറത്തിറക്കിയാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് രംഗത്തിറങ്ങിയത്.
ഇതിൽ സമസ്ത മേഖലയിലുമുള്ള സർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തും ഒന്നും രണ്ടും പിണറായി സർക്കാരിന്റെ കാലത്തെ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഇതിൽ വിശദമാക്കുന്നുണ്ട്. ഭൂ നികുതിയിൽ 612 ശതമാനമാണ് വർധന ഉണ്ടായിരിക്കുന്നത്.
ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പത്രികയിൽ റബറിന് 240 രൂപ താങ്ങുവില നൽകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാലിത് നടപ്പാക്കിയില്ലെന്നു മാത്രമല്ല. ഇക്കാര്യം നവകേരള സദസിൽ മുൻ എംപിയും എംഎൽഎയുമായ തോമസ് ചാഴിക്കാടൻ ചൂണ്ടിക്കാണിച്ചപ്പോൾ മുഖ്യമന്ത്രി പരിഹസിക്കുകയാണ് ചെയ്തത്.
ശശി തരൂർ കോൺഗ്രസിന് തലവേദന സൃഷ്ടിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തോട് അദ്ദേഹം യുഡിഎഫിന്റെ പ്രചാരണ രംഗത്ത് സജീവമാണെന്നായിരുന്നു മറുപടി. സവർക്കർ പുരസ്കാരം വാങ്ങാൻ അദ്ദേഹം പോകുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ശശി തരൂരിനെ നിലക്കു നിർത്തണമെന്ന് എഐസിസിയോട് ആവശ്യപ്പെട്ടുകൂടെ എന്ന ചോദ്യത്തോട് അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് എഐസിസിയാണെന്നും കെപിസിസിയോട് അഭിപ്രായം ചോദിച്ചാൽ അറിയിക്കുമെന്നും കെപിസിസിയുടെ അഭിപ്രായം മാധ്യമങ്ങളോട് പങ്കുവെക്കേണ്ടതില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി നേതാക്കളുടെ മുഖത്തു നോക്കി നിങ്ങൾ വർഗീയ സംഘടനയാണെന്ന് പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നുണ്ടല്ലോയെന്ന ചോദ്യത്തിന് മാധ്യമങ്ങളോടു കടക്ക് പുറത്ത് എന്നും അവരോട് അകത്ത് ഇരിക്ക് എന്നു പറയുന്നയാളാണ് മുഖ്യമന്ത്രിയെന്നായിരുന്നു സണ്ണി ജോസഫിന്റെ മറുപടി. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജും സണ്ണി ജോസഫിനൊപ്പമുണ്ടായിരുന്നു
Kerala
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ പിന്തുണച്ചു കൊണ്ടുള്ള യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരാമർശത്തിൽ അതൃപ്തിയുമായി കെപിസിസി.
കോൺഗ്രസ് അതിജീവിതക്കൊപ്പമാണെന്നും സർക്കാർ അപ്പീൽ പോകണമെന്നാണ് നിലപാടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
പ്രോസിക്യൂഷൻ പരാജയപ്പെട്ടു. ഗൂഢാലോചനക്ക് തെളിവ് നൽകാൻ സാധിച്ചില്ല. അടൂര്‍ പ്രകാശിന്റെ പ്രസ്താവന വ്യക്തിപരമായ പ്രസ്താവനയാണ്. കെപിസിസി ആ പ്രസ്താവന അംഗീകരിക്കുന്നില്ലെന്നും കോണ്‍ഗ്രസ് അതിജീവിതക്കൊപ്പമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
Kerala
കണ്ണൂർ: സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരായ വിധിയെഴുത്തായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.
ജനങ്ങളെ മറന്ന് കൊള്ളക്കാര്‍ക്കും അഴിമതിക്കാര്‍ക്കും വേണ്ടി ഭരണം നടത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍. ശബരിമല സ്വര്‍ണക്കൊള്ളയിലെ പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് സിപിഎം നേതൃത്വം സ്വീകരിച്ചത്.
വന്യമൃഗ ആക്രമണത്തില്‍ മനുഷ്യജീവനുകള്‍ നഷ്ടമാകുമ്പോള്‍ സര്‍ക്കാര്‍ നിഷ്ക്രിയമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
Kerala
ഇടുക്കി: എഐസിസിയുടെ അനുമതിയോടു കൂടിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കിയതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.
എഐസിസിയുടെ അനുമതി തേടിയിരുന്നു നടപടി ക്രമങ്ങളുടെ കാലതാമസമാണ് രാഹുലിനെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ വൈകിയത്. രാഹുൽ എംഎൽഎ സ്ഥാനം രാജി വയ്ക്കുന്നതാണ് നല്ലത്.
എല്ലാ നേതാക്കന്മാരോടും ആലോചിച്ചു. എല്ലാവരും യോജിച്ച് ഐക്യകണ്ഠേനയായ തീരുമാനമാണ് ഇപ്പോൾ എടുത്തത്. രാഹുലിന്റെ പ്രശ്നം കോൺഗ്രസ് പാർട്ടിയെ ഒരു തരത്തിലും ബാധിക്കില്ല. കോൺഗ്രസ് മാതൃകാപരമായ തീരുമാനങ്ങൾ എല്ലാ സന്ദർഭങ്ങളിലും എടുത്തിട്ടുണ്ട്.
ആക്ഷേപങ്ങൾ മാധ്യങ്ങളിലൂടെ വന്നപ്പോൾ തന്നെ അദ്ദേഹത്തെ യൂത്ത്കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റി. കോൺഗ്രസ് പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. പാർലമെന്ററി പാർട്ടിയിൽ നിന്നും പുറത്താക്കി. പരാതി കെപിസിസിക്ക് കിട്ടയപ്പോൾ അത് ഡിജിപിക്ക് കൈമാറി.
ഇക്കാര്യങ്ങളെല്ലാം നേതാക്കന്മാരുമായി ആലോചിച്ചു. കോൺഗ്രസ് ഹൈക്കമാൻഡുമായി ചർച്ച നടത്തി. അതിന്റെ അടിസ്ഥാനത്തിൽ ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ് അദ്ദേഹത്തെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്.
നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. കോൺഗ്രസ് സിപിഎമ്മിനെ പോലെയല്ല. കളവ് കേസിലെ പ്രതികളെ സംരക്ഷിക്കുന്ന, അവർക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്ത സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള വ്യത്യാസം ജനങ്ങൾ മനസിലാക്കും. രാഹുൽ രാജിവയ്ക്കുന്നതാണ് നല്ലത്. അദ്ദേഹം വ്യക്തിപരമായി തീരുമാനിക്കേണ്ട കാര്യമാണ്.- കെപിസിസി അധ്യക്ഷൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കൂടുതൽ നടപടിയിൽ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കോൺഗ്രസ് പാർട്ടി നിയമ സംവിധാനത്തിൽ വിശ്വസിക്കുന്നു. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുലിനെതിരെ എടുക്കാൻ പറ്റുന്ന നടപടികൾ നേരത്തെ തന്നെ എടുത്തു. പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതിൽ ചില നടപടിക്രമങ്ങളുണ്ട്. രാഹുലിനെതിരേ നേരിട്ട് പരാതി ലഭിച്ചത് ചൊവ്വാഴ്ചയാണ്. അതിൽ വ്യക്തത ഇല്ലായിരുന്നു. പരാതി ഡിജിപിക്ക് കൈമാറിയിട്ടുണ്ടെന്നും സണ്ണി ജോസഫ് വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടത് വ്യക്തി ആണ്. രാജി തീരുമാനിക്കേണ്ടത് രാഹുൽ ആണ്. കോണ്‍ഗ്രസിന്റെ മേൽക്കൈ രാഹുൽ വിഷയത്തിൽ ഇല്ലാതായിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം, സിപിഎം പ്രതികളെ പാർട്ടിയുടെ തണലിൽ സംരക്ഷിക്കുകയാണെന്നും കോൺഗ്രസ് അങ്ങനെയല്ല ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല കേസിലെ പ്രതികളെ സിപിഎം സംരക്ഷിക്കുന്നു. അവരാണ് കോൺഗ്രസിനെ ഉപദേശിക്കുന്നതെന്നും കെപിസിസി അധ്യക്ഷൻ വിമര്‍ശിച്ചു.
Kerala
കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ കേരളത്തിലെ കോണ്‍ഗ്രസ് കടന്നുപോകുമ്പോഴാണ് വീണ്ടുമൊരു തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതില്ക്കലെത്തിയിരിക്കുന്നത്.
രാഹുല്‍ മാങ്കൂട്ടം, വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യം തുടങ്ങിയ വിഷയങ്ങളില്‍ എല്‍ഡിഎഫ് ഉയര്‍ത്തുന്ന ആരോപണങ്ങളെയെല്ലാം പ്രതിരോധിച്ചുകൊണ്ട്, അടിക്കു തിരിച്ചടി നല്കി, രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചുകൊണ്ട് വിശ്രമമില്ലാതെ ഓടിനടക്കുകയാണു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
കാലം കാത്തുവച്ച അവസരമെന്ന വിലയിരുത്തലില്‍ ഈ തെരഞ്ഞെടുപ്പില്‍ മിന്നും പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് അദ്ദേഹം. കോഴിക്കോട് ഗവ. ലോ കോളജ് വിദ്യാര്‍ഥിയായിരിക്കേയാണ് സണ്ണി ജോസഫ് രാഷ്ട്രീയത്തിൽ സജീവമായിത്തുടങ്ങിയത്. അതേ കോഴിക്കോടിന്റെ മണ്ണിലായിരുന്നു ഇന്നലെ സണ്ണി ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍. തിരക്കിനിടയിലും അദ്ദേഹം ദീപികയുമായി മനസു തുറക്കാന്‍ സന്നദ്ധനായി.
രാഹുല്‍ മാങ്കൂട്ടം കേസും ശബരിമല സ്വര്‍ണക്കൊള്ളയും. ഇടതു-വലതു മുന്നണികളെ കുരുക്കിലാക്കിയിരിക്കുന്ന വിവാദങ്ങള്‍. ഒരേപോലെ ഗൗരവതരമാണോ ഇവ രണ്ടും?
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേയുള്ള കേസിന്റെ കാര്യം പറഞ്ഞ് ശബരിമല സ്വര്‍ണക്കൊള്ളയെ നിസാരവത്കരിക്കാന്‍ കഴിയില്ല. ശബരിമലയിലെ സ്വര്‍ണം കട്ടുകടത്തിയതിലൂടെ ലക്ഷക്കണക്കിനു വിശ്വാസികളുടെ ഹൃദയത്തിലാണു മുറിവേറ്റത്. അത്രത്തോളം ഗൗരവം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേയുള്ള കേസിനില്ല. മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന ഉടന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പാര്‍ട്ടി നടപടി സ്വീകരിച്ചു. അദ്ദേഹത്തിനെതിരായി എനിക്ക് ഒരു പരാതി പോലും ലഭിക്കും മുമ്പേയാണ് ആ വിഷയം അറിഞ്ഞ് നടപടി സ്വീകരിച്ചത്.
എന്നാല്‍, ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ സിപിഎം നേതാക്കളായ വാസുവിനും പത്മകുമാറിനും എതിരേ നടപടി എടുക്കാന്‍ സിപിഎം തയാറായിട്ടില്ല. പ്രത്യേക അന്വേഷണ സംഘം തയാറാക്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ അവര്‍ക്കെതിരേ ഗുരുതരമായ കണ്ടെത്തലുകള്‍ ആണുള്ളത്. എന്നിട്ടും കുറ്റവാളികളെ സംരക്ഷിക്കുകയാണു സിപിഎം. പത്മകുമാറിനെയും വാസുവിനെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയാല്‍ അവര്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തും. ഉന്നത സിപിഎം നേതാക്കള്‍ വരെ കുടുങ്ങുമെന്നതിനാലാണ് പാര്‍ട്ടി ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രതികളെ സംരക്ഷിക്കുന്നത്.
രാഹുലിനെ കോണ്‍ഗ്രസ് ഒളിപ്പിച്ചിരിക്കുകയാണെന്നാണ് സിപിഎമ്മിന്റെ ആരോപണം?
എന്റെ പോക്കറ്റിലാണു രാഹുലിനെ ഒളിപ്പിച്ചുവച്ചിരിക്കുന്നത്. ഗോവിന്ദന് മാഷ് വന്ന് കണ്ടെത്തട്ടെ. അറിയാമെങ്കില്‍ അദ്ദേഹം സ്ഥലം പറയട്ടെ. ഞാനുംകൂടി പോയി പിടിക്കാം. രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിട്ടുണ്ട്. രാഹുലിന്റെ പാലക്കാട്ടെ ഫ്ളാറ്റ് പോലീസ് പരിശോധിച്ചിട്ടുമുണ്ട്. നിയമം അതിന്റെ വഴിക്കു പോകട്ടെ.
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഒന്നര മാസം കഴിഞ്ഞിട്ടല്ലേ പത്മകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്? ശബരിമല സ്വര്‍ണക്കൊള്ള, രാഹുല്‍ മാങ്കൂട്ടം വിഷയങ്ങളില്‍ രണ്ടുപാര്‍ട്ടികളും സ്വീകരിച്ച നിലപാട് വ്യത്യസ്തമല്ലേ?
കുറ്റക്കാരെ സംരക്ഷിക്കുന്നതു ഞങ്ങളുടെ നിലപാടല്ല. രാഹുലിനെതിരായ നടപടികളിലൂടെ അത് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. ശബരിമലയിലെ സ്വര്‍ണം കട്ട സിപിഎം നേതാക്കള്‍ക്കെതിരേ പാര്‍ട്ടി ഇതുവരെ നടപടി സ്വീകരിച്ചോ? ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്, വിലയിരുത്തുന്നുണ്ട്.
അറസ്റ്റിലായാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എസ്ഥാനം രാജിവയ്ക്കുമോ?
അക്കാര്യം സിനിമാ നടന് മുകേഷ് എംഎല്‍എയുടെ മാതൃകയില്‍ ഞങ്ങള്‍ ആലോചിക്കാം. അത്തരത്തില്‍ രാജിവയ്ക്കുന്നൊരു കീഴവഴക്കമേയില്ല. ആ കട്ടിൽ കണ്ട് സിപിഎം പനിക്കേണ്ട. ധാര്‍മികതയില്‍ ഞങ്ങളും സിപിഎമ്മും രണ്ടു നിലപാടിലാണ്. രാഹുലിനെതിരേയുള്ള ആരോപണങ്ങള്‍ വന്നപ്പോള്‍ത്തന്നെ യൂത്ത്കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തുനിന്നു പുറത്താക്കി. അദ്ദേഹം പാര്‍ട്ടിയുടെ ഔദ്യോഗിക തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുത്തിട്ടില്ല. അനൗദ്യോഗിക യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ടാകാം. ഞങ്ങള്‍ അദ്ദേഹത്തിന്റെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചിട്ടില്ല. മുകേഷ് എംഎല്‍എ അടക്കം ലൈംഗിക പീഡനക്കേസുകളില്‍പ്പെട്ട നേതാക്കള്‍ക്കെതിരേ നടപടി സ്വീകരിക്കാത്ത സിപിഎമ്മാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയത്തില്‍ ഇരട്ടത്താപ്പു കാട്ടുന്നത്. രാഹുലിന്റെ വിഷയത്തില്‍ ഇതില്‍കൂടുതലൊന്നും പറയാനില്ല.
സോണിയാഗാന്ധി, രാഹുല്‍ഗാന്ധി എന്നിവരെ വേട്ടയാടുന്നതുപോലെ തന്നെയാണോ പിണറായി വിജയനെതിരായ ഇഡി നടപടിയും?
മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഇഡി നടപടി ഒത്തുകളിയുടെ ഭാഗമാണ്. ഇഡി അയച്ച കാരണംകാണിക്കല്‍ നോട്ടീസ് തമാശയാണ്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ശബരിമല വിഷയങ്ങളില്‍നിന്നു ശ്രദ്ധ തിരിക്കാനുള്ള മസാലയാണിത്. തെരഞ്ഞെടുപ്പു സമയത്ത് മുഖ്യമന്ത്രിയെ സഹായിക്കാന്‍ വേണ്ടിയാണ് കേന്ദ്രത്തിന്റെ ഒത്തുകളി. അതില്‍ പുതുമയുമില്ല. ഒന്നും സംഭവിക്കുകയുമില്ല. ഈ നോട്ടീസിന്റെ ഗതിയും മല എലിയെ പ്രസവിക്കുന്നതു പോലെയാകും.
മുഖ്യമന്ത്രിയുടെ മകന് ഇഡി അയച്ച നോട്ടീസ് ആകാശത്ത് പറന്ന് നടക്കുകയാണ്. ഇല്ലത്തുനിന്നു പുറപ്പെട്ടിട്ട് കുടുംബത്ത് എത്തിയില്ലെന്ന അവസ്ഥയാണതിന്. എന്തിനാണ് നോട്ടീസ് അയച്ചത്? അത് മുഖ്യമന്ത്രിയുടെ മകന് കൈപ്പറ്റിയോ? ഇല്ലെങ്കിലത് ഇഡി വ്യക്തമാക്കട്ടെ. ആ കേസിന്റെ ഗതിയും സ്ഥിതിയുമെന്തായി? സ്വര്‍ണ്ണക്കള്ളക്കടത്ത്, ലൈഫ് മിഷന് കേസുകളില്‍ ഇതുപോലെ നോട്ടീസ് അയച്ചു, ഒടുവിലതും ഒത്തുതീര്‍പ്പാക്കി. ലാവ്ലിന് കേസ് നീട്ടിക്കൊണ്ടുപോയി ഇല്ലായ്മ ചെയ്യാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ യോജിച്ച നീക്കം നടക്കുന്നു. ശബരിമല സ്വര്‍ണക്കേസില്‍ നിന്നു ജനശ്രദ്ധ തിരിക്കാനുള്ള സിപിഎമ്മിന്റെ അടവുനയമായി ഇഡി നടപടിയെ കാണാം.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള കൂട്ടുകെട്ട്?
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫിന് കൂട്ടുകെട്ട് ഉണ്ടെന്ന സിപിഎം ആക്ഷേപം ശരിയല്ല. ജമാഅത്തെ ഇസ്ലാമിയുമായി സിപിഎം കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ലെന്ന എം.വി. ഗോവിന്ദന് മാഷിന്റെ വാദം തമാശയാണ്. അവരാണു വ്യക്തമായ കൂട്ടുകെട്ട് മുന്‍പ് ഉണ്ടാക്കിയതെന്നതു പരസ്യമാണ്. വോട്ട് വേണ്ടെന്നു തങ്ങള്‍ പറഞ്ഞിട്ടില്ലെന്നാണ് ഗോവിന്ദന് മാഷ് പറയുന്നത്. അതേ നിലപാടാണ് കോണ്‍ഗ്രസിനുമുള്ളത്.
ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അവകാശവാദങ്ങള്‍ ?
രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് തികച്ചും അനുകൂലമാണ്. കോഴിക്കോട് കോര്‍പറേഷനടക്കം സിപിഎമ്മിന്റെ കോട്ടകളെല്ലാം കടപുഴകും. കോഴിക്കോട് കോര്‍പറേഷനിലെ യുഡിഎഫിന്റെ തെരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നതു രമേശ് ചെന്നിത്തലയാണ്. സംസ്ഥാന സര്‍ക്കാരിനെതിരേയുള്ള ഭരണവിരുദ്ധ വികാരം തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രകടമാകും. വിലക്കയറ്റം രൂക്ഷമാണ്. വൈദ്യുതി, കുടിവെളളം, ഭൂനികുതി, കെട്ടിട നികുതി തുടങ്ങി എല്ലാ മേഖലകളിലും നിരക്ക് ക്രമാതീതമായി വര്‍ധിപ്പിച്ചു. ഇക്കാര്യം ഉള്‍ക്കൊള്ളിച്ച ലഘുലേഖ വീടുകളില്‍ എത്തിച്ചാണു യുഡിഎഫിന്റെ പ്രചാരണം.
ബിജെപിയുടെ ന്യൂനപക്ഷവിരുദ്ധ നിലപാടുകളും കാപട്യവും തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു ഗുണം ചെയ്യും. മറ്റു സംസ്ഥാനങ്ങളില്‍ വൈദികരെയും കന്യാസ്ത്രീകളെയും വേട്ടയാടുന്ന ആട്ടിന്‍തോലണിഞ്ഞ ചെന്നായ് ആണ് ബിജെപി. അവരുടെ തന്ത്രം ഇവിടെ ഫലിക്കില്ല. എന്തുകൊണ്ടും യുഡിഎഫിന് അനുകൂലമാണ് രാഷ്ട്രീയ കാലാവസ്ഥ.
Kerala
കോഴിക്കോട്: ലൈംഗിക പീഡന പരാതിക്ക് പിന്നാലെ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ പിടിയ്ക്കാൻ സഹായിക്കുമെന്നും ഒളിച്ചിരിക്കുന്നത് എവിടെയാണെന്ന് ഗോവിന്ദൻ കാണിച്ചു തരട്ടെയെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.
എംഎൽഎ സ്ഥാനത്തുനിന്നും രാഹുലിന്റെ രാജി ആവശ്യപ്പെടില്ല. അത്തരം കീഴ്വഴക്കമില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. രാഹുൽ എവിടെയാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് തന്റെ പോക്കറ്റിലുണ്ടെന്നാണ് സണ്ണി ജോസഫ് മറുപടി നൽകിയത്.
രാഹുൽ മാങ്കൂട്ടത്തിലിന് ഒളിവിൽ കഴിയാൻ കോണ്‍ഗ്രസ് സഹായമുണ്ടെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം. കോണ്‍ഗ്രസിന്റെ പിന്തുണയില്ലാതെ രാഹുൽ മാങ്കൂട്ടത്തിലിന് ഒരു ദിവസം പോലും ഒളിവിൽ കഴിയാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിലെ ഒരു വിഭാഗം നല്ലതുപോലെ രാഹുലിന് സംരക്ഷണം നൽകുന്നുണ്ടെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രിക്ക് ഇഡി അയച്ച കാരണം കാണിക്കല്‍ നോട്ടീസ് തമാശയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.
എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ശബരിമല വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള മസാലയാണിത്. തെരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രിയെ സഹായിക്കാന്‍ വേണ്ടി കേന്ദ്ര -കേരള സര്‍ക്കാരുകള്‍ നടത്തുന്ന ഒത്തുകളിയാണിതെന്നും അതില്‍ പുതുമയുമില്ലെന്നും ഒന്നും സംഭവിക്കില്ലെന്നും ചൂണ്ടിക്കാട്ടിയ സണ്ണി ജോസഫ്, ഈ നോട്ടീസിന്റെയും ഗതിയും മല എലിയെ പ്രസവിക്കുന്നത് പോലെയാകുമെന്നും പരിഹസിച്ചു. കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ മകന് ഇഡി അയച്ച നോട്ടീസ് ആകാശത്ത് പറന്ന് നടക്കുകയാണ്. ഇല്ലത്ത് നിന്ന് പുറപ്പെട്ടിട്ട് കുടുംബത്ത് എത്തിയില്ലെന്ന അവസ്ഥയാണതിന്. എന്തിനാണ് നോട്ടീസ് അയച്ചത്. അത് മുഖ്യമന്ത്രിയുടെ മകന് കൈപ്പറ്റിയോ? ഇല്ലെങ്കിലത് ഇഡി വ്യക്തമാക്കട്ടെ.
ആ കേസിന്റെ ഗതിയും സ്ഥിതിയുമെന്തായി? സ്വര്‍ണക്കള്ളക്കടത്ത്, ലൈഫ് മിഷന് കേസുകളില്‍ ഇതുപോലെ നോട്ടീസ് അയച്ചു, ഒടുവിലതും ഒത്തുതീര്‍പ്പാക്കി. ലാവ്ലിന് കേസ് നീട്ടിക്കൊണ്ടുപോയി ഇല്ലായ്മ ചെയ്യാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ യോജിച്ച നീക്കം നടക്കുന്നു. അതുപോലൊരു അഡ്ജസ്റ്റ്മെന്റ് ആണ് ഇതെന്നും സണ്ണി ജോസഫ് പറഞ്ഞു.
സിപിഎം കള്ളന്മാര്ക്ക് കാവല്‍ നില്‍ക്കുകയാണ്. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ എ.പത്മകുമാറിനെ തൊടില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. അതിനെയെല്ലാം ജനം എതിര്‍ക്കുന്നതിനാല്‍, അവരുടെ കണ്ണില്‍പൊടിയിടാനുള്ള കുതന്ത്രമാണിതെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.
Kerala
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം സ്വർണക്കൊള്ളയും വിലക്കയറ്റവുമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. മലപ്പുറം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിനെതിരേ കൃത്യമായ കുറ്റപത്രം യുഡിഎഫ് സമർപ്പിച്ചിട്ടുണ്ട്. ശബരിമലയിൽ ഉൾപ്പെടെ കവർച്ച നടത്തി. സിപിഎം ഇത് ആദ്യം തള്ളാൻ നോക്കി. പിന്നെ ലഘൂകരിക്കാനായി ശ്രമം. അവസാനം വീഴ്ച സംഭവിച്ചുവെന്നു സമ്മതിച്ചു.
വീഴ്ച ഉദ്യോഗസ്ഥരുടെ ചുമലിൽ കെട്ടിവയ്ക്കാൻ നോക്കി. എന്നാൽ ഹൈക്കോടതിയുടെ ശക്തമായ ഇടപെടലിനെത്തുടർന്ന് രൂപവത്കരിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘം ഇപ്പോൾ എത്തിയിട്ടുള്ളതു സിപിഎം നേതാക്കളിലാണ്.
സ്വർണക്കവർച്ചയിലെ പ്രധാന സൂത്രധാരന്മാർ സിപിഎമ്മിന്റെ നേതാക്കളാണെന്നു തെളിഞ്ഞുവരികയാണ്. പ്രധാന പ്രതികളായ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യുന്നതിലും പിറകോട്ടു പോയി. കൂടുതൽ പ്രതികളെ ഉൾപ്പെടുത്തുന്നതിൽനിന്നു പോലീസിനെ പിന്നോട്ടു വലിച്ചു. പൊതു സ്വത്തുക്കൾ മോഷ്ടിക്കുന്നവരും മോഷണത്തെ ന്യായീകരിക്കുന്നവരുമാണ് സിപിഎം നേതാക്കളെന്നു സ്വർണക്കൊള്ളയിലൂടെ തെളിഞ്ഞു. തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമായി ജനങ്ങൾ അതിനെ കാണും- സണ്ണി ജോസഫ് പറഞ്ഞു.
വിലക്കയറ്റം തെരഞ്ഞെടുപ്പിൽ ശക്തമായി പ്രതിഫലിക്കും. നിത്യോപയോഗ സാധനങ്ങളുടെ വിലവർധന യുഡിഎഫിന്റെ കുറ്റപത്രത്തിൽ പറഞ്ഞിട്ടുണ്ട്. 2016ൽ 112 രൂപയുള്ള വെളിച്ചെണ്ണക്ക് 2025ൽ 480 രൂപയായി. 239 ശതമാനമാണു വർധിച്ചത്. വൈദ്യുതി ചാർജ് 160 ശതമാനം കൂടി. വെള്ളക്കരം 250 ശതമാനമാണ് എൽഡിഎഫ് സർക്കാർ കൂട്ടിയത്. അരി ഉൾപ്പടെയുള്ള എല്ലാ വസ്തുക്കളുടെയും വില വർധിച്ചു.
ഭൂനികുതി, കെട്ടിടനികുതി, കെട്ടിട നിർമാണ ഫീസ് എല്ലാം കനത്ത രീതിയിൽ വർധിപ്പിച്ചു. ജനങ്ങളുടെ ജീവിതഭാരം എല്ലാ രീതിയിലും ഇരട്ടിയാക്കി. ആരോഗ്യ മേഖലയും വിദ്യാഭ്യാസ മേഖലയും തകർന്നു. രോഗികൾ ചികിത്സ ലഭിക്കാതെ ആത്മഹത്യ ചെയ്യുകയാണ്.
കത്രികയും പഞ്ഞിയും വയറ്റിലിട്ടു തുന്നിക്കെട്ടുന്ന സംഭവങ്ങൾ സാധാരണയായി മാറി. അതിരൂക്ഷമായ തൊഴിലില്ലായ്മയാണ് യുവാക്കൾ നേരിടുന്നത്. ലിസ്റ്റിൽ ഉണ്ടായിട്ടും നിയമനം നടത്തുന്നില്ല. പകരം പിൻവാതിലിലൂടെ രാഷ്ട്രീയ നിയമനങ്ങൾ നടത്തി അത് സ്ഥിരപ്പെടുത്തുകയാണ്. കാർഷികമേഖല വലിയ പ്രതിസന്ധിയിലാണ്. വന്യമൃഗശല്യം തീർക്കാൻ നിയമ നിർമാണം നടത്തി എന്നു പറയുന്പോഴും അതിൽ നടപടി ഉണ്ടായില്ല.
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ നിയമഭേദഗതി സൃഷ്ടിച്ച് അത് കേന്ദ്രത്തിലേക്ക് അയയ്ക്കുക മാത്രമാണു ചെയ്തിട്ടുള്ളത്. എല്ലാ മേഖലയും തകർന്ന് ജനജീവിതം ദുസഹമാക്കിയ സർക്കാരിനെതിരേയുള്ള വിധിയെഴുത്താകും തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടാകുകയെന്നും സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ വാഗ്ദാനമായിരുന്ന പെൻഷൻ പരിഷ്കരണം ഇത്രയും കാലം നടപ്പാക്കാതെ വച്ച് തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പ്രഖ്യാപിച്ചതു തികഞ്ഞ കാപട്യമണ്. നാലരവർഷം ഭരിച്ച പിണറായി വിജയന് ഇപ്പോഴാണ് പെൻഷൻ പരിഷ്കരണത്തിനു സമയം കിട്ടിയത്. ആത്മാർഥതയോടെയാണ് ഇതെങ്കിൽ മുൻകാല പ്രാബല്യത്തിൽ നടപ്പാക്കുകയാണ് വേണ്ടിയിരുന്നതെന്നും സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു.
Kerala
മലപ്പുറം: തൃണമൂൽ കോണ്‍ഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.വി. അൻവറിനു യുഡിഎഫിൽ അസോസിയറ്റ് അംഗത്വം നൽകുന്നത് പരിഗണനയിലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. മലപ്പുറം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അൻവർ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചത് നല്ല കാര്യമാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് അദ്ദേഹത്തിന്റെ കക്ഷിയെ ഉൾപ്പെടെ കൂടുതൽ കക്ഷികളെ യുഡിഎഫിൽ അസോസിയറ്റ് മെംബർ ആക്കുന്നത് ആലോചിക്കുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് അൻവർ യുഡിഎഫിന്റെ ഭാഗമാകാനാണ് സാധ്യത. രാഷ്ട്രീയനേതാവായ അൻവറിനു നേരേ ഇപ്പോൾ നടക്കുന്ന അന്വേഷണങ്ങൾക്കെല്ലാം ചില രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്നു വേണം കരുതാനെന്നും സണ്ണി ജോസഫ് പറഞ്ഞു.
തെക്കൻ ജില്ലകളിൽ മുസ്ലിം ലീഗിനെ അവഗണിച്ചിട്ടില്ല. ലീഗിന് എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം പരിഹരിച്ചിട്ടുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടിയുമായി എല്ലാം സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇതുവരെ തിരിച്ചെടുത്തില്ല. പാർലമെന്ററി പാർട്ടിയിൽനിന്നു പുറത്താക്കിയതാണ്. രാഹുലിനെ നിർജീവമാക്കാൻ തങ്ങൾ പറഞ്ഞിട്ടില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പയ്യന്നൂരിൽ ബൂത്ത് ലെവൽ ഓഫീസർ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാക്കൾ. സിപിഎം പ്രവർത്തകർ അനീഷ് ജോർജിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎയും ആരോപിച്ചു.
സംഭവത്തിൽ വസ്തുനിഷ്ഠമായ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റും ഗൗരവമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവും ആവശ്യപ്പെട്ടു. ബിഎൽഒയുടെ ആത്മഹത്യയിൽ സിപിഎം പ്രവർത്തകർക്ക് പങ്കുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. സിപിഎം ഭീഷണിയും ജോലി സമ്മർദ്ദവുമാണ് മരണ കാരണം.
അനീഷിന്റെ ആത്മഹത്യയിൽ ഗൗരവമായ അന്വേഷണം വേണം. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം ഗൗരവമായി പഠിക്കണം. ബിജെപിയുടെ ദുരുദ്ദേശം മറ്റൊരു തലത്തിൽ ദുരുദ്ദേശത്തോടെ തന്നെ സിപിഎം നടപ്പാക്കുന്നു. ബിജെപിയിൽ രണ്ട് പേർ ആത്മഹത്യ ചെയ്തു.
സാമ്പത്തികമായ ഗുരുതര ആരോപണം നേതാക്കൾക്കെതിരെ ഉയർന്നു. എംഎസ് കുമാർ അടക്കം ഗൗരവമായ ആരോപണം ഉന്നയിക്കുന്നു. ബിജെപി ആടി ഉലയുകയാണ്. ആ ബിജെപിയുമായി ബന്ധം ഉണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ബിഎൽഒ അനീഷിന്റെ മരണം അത്യന്തം വേദനാജനകമെന്നാണ് കെപിസിസി പ്രസിഡന്റ് പ്രതികരിച്ചത്. സിപിഎം പ്രവർത്തകർ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിരുന്നു. കോൺഗ്രസ് കൂടെ കൂട്ടിയതിന്റെ പേരിലായിരുന്നു ഇത്. സംഭവത്തിൽ വസ്തുനിഷ്ഠമായ അന്വേഷണം വേണം. കുറ്റക്കാരെ ഒരു കാരണവശാലും സംരക്ഷിക്കരുത്.
ബിഎൽഒമാരുടെ ഇന്നത്തെ സമരത്തെ കോൺഗ്രസ് പിന്തുണക്കുന്നു. എസ്ഐആറുമായി ബന്ധപ്പെട്ട് നിലവിലെ നടപടികൾ പ്രായോഗികമല്ല. ഒട്ടും യോജിച്ച സമയത്തല്ല ഇത്തരം നടപടി നടക്കുന്നത്. ഇതിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് വൃശ്ചികം ഒന്നാം തീയതിയായ നവംബർ 17ന് കോണ്‍ഗ്രസ് വാർഡ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്യോതി തെളിയിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പത്രസമ്മേളനത്തിൽ അറിയിച്ചു.
കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എംഎൽഎ, ഷാഫി പറന്പിൽ എംപി, കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ എന്നിവരും പത്രസമ്മേളത്തിൽ പങ്കെടുത്തു.
സെക്രട്ടേറിയറ്റ് മാർച്ചിനുശേഷം കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗവും രാഷ്ട്രീയകാര്യസമിതിയും ചേർന്നു.
Kerala
തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ ഭരണത്തിനെതിരായ ജനവിധി തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടാകുമെന്നും യുഡിഎഫിന് തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.
സമസ്തമേഖലയിലും പരാജയപ്പെട്ട സര്‍ക്കാരാണ് സംസ്ഥാനത്തേത്. സര്‍ക്കാരിന്റെ അവസാന നാളുകളില്‍ ചില പ്രഖ്യാപനങ്ങള്‍ നടത്തിയത് പരാജയം മുന്നില്‍ കണ്ടാണ്. നാലരക്കൊല്ലം ഒന്നും ചെയ്യാത്തവരാണ് ഇപ്പോള്‍ കുറെ പ്രഖ്യാപനങ്ങള്‍ നടത്തുന്നത്.
ആത്മാര്‍ഥയുണ്ടെങ്കില്‍ ക്ഷേമപെന്ഷന് ഉള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങള്‍ക്ക് മുന്‍കാല പ്രാബല്യം നല്‍കണം. സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്ന കോണ്‍ക്ലേവുകളും പിആര്‍ പരസ്യങ്ങളും ജനം തിരിച്ചറിയമെന്നും സണ്ണി പറഞ്ഞു.
Kerala
തിരുവനന്തപുരം: ആരോഗ്യരംഗത്തെ ദുരവസ്ഥ ഒരിക്കല്‍കൂടി വെളിപ്പെടുത്തുന്നതാണ് കൊല്ലം പത്മന സ്വദേശി വേണു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരണമടഞ്ഞ സംഭവമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.
സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്ന രോഗിക്ക് മരണമൊഴി നല്‍കേണ്ടിവരുന്നത് ഗുരുതരസാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ക്കും ഭാരവാഹികള്‍ക്കും ചുമതലകള്‍ വീതിച്ചു നൽകി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മൂന്ന് മേഖലകള്‍ തിരിച്ചാണ് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ക്ക് ചുമതല നൽകിയത്.
തിരുവനന്തപുരം മുതൽ കോട്ടയം വരെയുള്ള അഞ്ചു ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന തെക്കൻ മേഖലയുടെ ചുമതല പി.സി. വിഷ്ണുനാഥിനാണ്. എ.പി. അനിൽകുമാറിനെ ഇടുക്കി മുതൽ മലപ്പുറം വരെയുള്ള അഞ്ചു ജില്ലകളുള്ള മധ്യമേഖലയുടെ ചുമതല നൽകി. കോഴിക്കോട് മുതൽ കാസര്‍ഗോഡ് വരെയുള്ള വടക്കൻ മേഖലയുടെ ചുമതലയാണ് ഷാഫി പറമ്പിലിന്.
കെസി പക്ഷക്കാര്‍ക്കാണ് സംഘടനാ ചുമതലയും കെപിസിസി ഓഫീസ് ചുമതലയും. സംഘടനാ ചുമതല നെയ്യാറ്റിന്‍കര സനലിനും ഓഫീസ് ചുമതല മുന്‍ എംഎൽഎ എം.എ. വാഹിദിനുമാണ് നൽകിയത്.
ജില്ലകളുടെ ചുമതല ജനറൽ സെക്രട്ടറിമാര്‍ക്ക് പകരം വൈസ് പ്രസിഡന്റുമാര്‍ക്കും ട്രഷറര്ക്കുമാണ്. ജനറൽ സെക്രട്ടറിമാര്‍ക്ക് നിയോജകമണ്ഡലങ്ങളുടെ ചുമതലയാണ് കെപിസിസി പ്രസിഡന്റ് നൽകിയിരിക്കുന്നത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ സർക്കാർ പ്രതികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് നിലവിലെ ദേവസ്വം ബോർഡ് ഭരണസമിതിക്ക് കാലാവധി നീട്ടിക്കൊടുക്കാനുള്ള നീക്കമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
തെളിവു നശിപ്പിക്കുന്നതിന് സമയവും സാഹചര്യവും നൽകിയതു ഗുരുതര വീഴ്ചയാണ്. കേസിൽ ഹൈക്കോടതി നടത്തിയ നിരീക്ഷണം ഒരു മാസം പിന്നിട്ടിട്ടും അന്വേഷണത്തിൽ ഒരു പുരോഗതിയുമില്ല.
ദേവസ്വം ബോർഡ് അംഗങ്ങൾ, രാഷ്ട്രീയ നേതാക്കൾ എന്നിവരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിന്.കാര്യക്ഷമമായ ചോദ്യം ചെയ്യൽ നടക്കുന്നില്ല. സ്വർണം വീണ്ടെടുക്കുന്നില്ല. അന്വേഷണം മരവിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
District News
മതിലകം: ഭരണത്തിനു തിരിച്ചടിയുണ്ടാകുമെന്ന ഭീതിയിലാണ് എൽഡിഎഫ് സർക്കാർ സൗജന്യങ്ങൾ പ്രഖ്യാപിച്ചു പൊതുജനങ്ങളുടെ പറ്റിക്കാൻ ശ്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ആരോപിച്ചു.
കോൺഗ്രസ് മതിലകം മണ്ഡലം കമ്മിറ്റി ഓഫീസ് സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ഇത്രയും വർഷങ്ങൾ ലഭിച്ചിട്ടും ആവശ്യമായ വികസനങ്ങളും ക്ഷേമപ്രവർത്തനങ്ങളും നടത്താൻ സാധിക്കാത്തവർ വൻകിട പദ്ധതികളും സൗജന്യങ്ങളും പ്രഖാപിക്കുന്നത് തെരഞ്ഞെടുപ്പ് അടുത്തപ്പോൾ മാത്രമാണ്. ഇടതുസർക്കാരിന്റെ പൊള്ളയായ വാഗ്ദാനങ്ങൾമാത്രമാണിതെന്നു പൊതുജനങ്ങൾ തിരിച്ചറിയുമെന്നും സണ്ണി ജോസഫ് പറഞ്ഞ
ബെന്നി ബഹനാൻ എംപി, കോൺഗ്രസ് കയ്പമംഗലം ബ്ലോക്ക് പ്രസിഡന്റ് സുനിൽ പി. മേനോൻ, മതിലകം മണ്ഡലം മണ്ഡലം പ്രസിഡന്റ് വി.എസ്. ശശി, എം.കെ. അബ്ദുൾ കലാം, സി.എസ്. രവീന്ദ്രൻ, ഷിബു വർഗീസ്, ഒ.എ. ജെൻഡ്രിൻ, ഇ.എ. നിയാസ് തുടങ്ങിയവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: സിപിഎമ്മിനോട് അമിത വിധേയത്വം കാട്ടുന്നത് ഇനിയെങ്കിലും സിപിഐ നിർത്തണമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പിഎം ശ്രീയിൽ നിന്ന് പിൻമാറാൻ കേന്ദ്രസർക്കാരിനു മാത്രമേ കഴിയുമെന്നിരിക്കെ തെരഞ്ഞെടുപ്പ് വരെ ഒളിച്ചുകളി തുടരാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പിഎം ശ്രീയേക്കുറിച്ചു പഠിക്കാനുള്ള മന്ത്രിസഭ ഉപസമിതിയും തുടർന്നുള്ള റിപ്പോർട്ടും സിപിഐക്കുള്ള മയക്കുവെടിയാണ്. ആശ പ്രവർത്തകർക്ക് സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ അപര്യാപ്തമാണ്. അതിൽ തൃപ്തിയില്ലെന്ന് ആശ പ്രവർത്തകർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ശബരിമല സ്വർണക്കൊള്ളയിൽ ഹൈക്കോടതി നിരീക്ഷണത്തിലുള്ള അന്വേഷണം നടക്കുന്നുണ്ടെങ്കിലും അത് പൂർണമല്ല. സർക്കാർ ഇടപെടലുകൾ ഉണ്ടാകുന്നുണ്ട്. ഗുരുതരമായ ഒരു സ്വർണക്കൊള്ള നടന്നിട്ട് തൊണ്ടിമുതൽ പൂർണ്ണമായും കണ്ടെത്തുന്നതിനോ മറ്റു പ്രതികളിലേക്ക് അന്വേഷണം കടന്നു ചെല്ലാനോ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
Kerala
തിരുവനന്തപുരം: ധൃതിപിടിച്ച് കേരളത്തിൽ എസ്ഐആർ നടത്താനുള്ള തീരുമാനം ദുരുദ്ദേശപരമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. ഒരു ചർച്ചപോലും നടത്താതെ ഏകപക്ഷീയമാണ് ഈ തീരുമാനമെടുത്തത്. ഇതു തിരുത്താൻ തെരഞ്ഞെടുപ്പു കമ്മീഷൻ തയാറാകണം.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്പോൾ എസ്ഐആർ നടപ്പാക്കാനുള്ള തീരുമാനം ബുദ്ധിശൂന്യമാണ്. ശക്തമായ പ്രതിഷേധം കോണ്‍ഗ്രസ് രേഖപ്പെടുത്തുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.
പിഎം ശ്രീ പദ്ധതിയോടുള്ള എതിർപ്പിന്റെ ഭാഗമായി മന്ത്രിസഭാ യോഗത്തിൽനിന്നു വിട്ടുനിൽക്കാനുള്ള സിപിഐ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. അവഹേളിച്ചതിനെതിരേ സിപിഐ ഇത്രയെങ്കിലും ചെയ്യുന്നതിൽ സന്തോഷം. ധാരണാപത്രം ഒപ്പിട്ടശേഷം അത് നടപ്പിലാക്കില്ലെന്ന സിപിഎം പ്രചാരണം തട്ടിപ്പാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകുക വഴി കേന്ദ്രസർക്കാരിന്റെ കാവിവത്കരണം നടപ്പാക്കാനുള്ള പരീക്ഷണശാലകളാക്കി കേരളത്തിലെ സ്കൂളുകളെ പിണറായി സർക്കാർ മാറ്റുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സിപിഎമ്മിന്റെയും ബിജെപിയുടെയും രഹസ്യബന്ധത്തിന്റെ ഫലമാണ് പിഎം ശ്രീ പദ്ധതിയുടെ ഭാഗമായ സ്കൂളുകൾ.
ഘടകകക്ഷി മന്ത്രിമാരും സിപിഎം മന്ത്രിമാരും ഈ ധാരണാപത്രത്തേക്കുറിച്ച് അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്നതുതന്നെ വലിയ ഗതികേടാണ്. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വമില്ലെന്നതിന് ഏറ്റവും വലിയ തെളിവാണിത്. മുഖ്യമന്ത്രിയുടെ വ്യക്തിതാത്പര്യങ്ങൾക്ക് സംസ്ഥാന താത്പര്യത്തേക്കാൾ മുൻഗണന നൽകിയതുകൊണ്ടു മാത്രമാണ് കേരളവും അതീവ രഹസ്യമായി പിഎം ശ്രീയുടെ ഭാഗമായത്.
കേന്ദ്രസർക്കാരിന്റെ നിലപാടിനെതിരേ നിയമപോരാട്ടം നടത്താമെന്ന മന്ത്രിസഭാ തീരുമാനം പോലും അട്ടിമറിക്കാൻ കാരണം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
District News
തിരുവനന്തപുരം: പോലീസ് പിടിച്ചെടുത്ത മൈക്ക് സെറ്റ് തിരികെതരാത്ത പക്ഷം ആശാപ്രവർത്തകർക്ക് കോണ്‍ഗ്രസിന്റെ ചെലവിൽ മൈക്ക് സെറ്റ് വാങ്ങി നൽകുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിലെ ആശാപ്രവർത്തകരുടെ സമരപന്തൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശാപ്രവർത്തകരുടെ മൈക്ക് എടുത്തുകൊണ്ടുപോയ പോലീസിനെതിരെ മോഷണത്തിന് കേസെടുക്കണം. ആശമാരുടെ വാക്കുകൾ ജനം കേൾക്കുന്നതിനെ സർക്കാർ എന്തിന് ഭയപ്പെടുന്നു. സംസ്ഥാനം കട്ടുമുടിക്കുന്ന മുഖ്യമന്ത്രിക്കും സർക്കാരിനും പാവപ്പെട്ട തൊഴിലാളികളുടെ രോദനം കേൾക്കാൻ മനസില്ല. കോടികൾ ചെലവഴിച്ച് മേളകൾ സംഘടിപ്പിക്കുന്ന സർക്കാരാണ് ആശാപ്രവർത്തകരുടെ ന്യായമായ ആവശ്യങ്ങൾ ചവിട്ടിമെതിക്കുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.
വർക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് എംഎൽഎ, ഭാരവാഹികളായ പാലോട് രവി, നെയ്യാറ്റിൻകര സനൽ, എം.എ വാഹിദ്, ബി.ആർ.എം ഷഫീർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
Kerala
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയില്‍ ബിജെപിയുടെ രാഷ്ട്രീയ അജണ്ടയ്ക്ക് ഒരിക്കലും സംസ്ഥാന സര്‍ക്കാര്‍ വഴങ്ങരുതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.
നാടിന്റെ പുരോഗതിക്ക് ആവശ്യമായ ഫണ്ട് ലഭിക്കുമ്പോള്‍ അതില്‍ ഉപാധികള്‍ ഉണ്ടാകാന്‍ പാടില്ല. ഇരകൊളുത്തി ചൂണ്ടയിടുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാരിന്റേത്. കേന്ദ്രം നല്‍കുന്നത് നമ്മുടെ നികുതിപ്പണമാണ്. അര്‍ഹതപ്പെട്ട പണം വാങ്ങുന്നത് അവകാശമാണ്. അവിടെ വ്യവസ്ഥകള്‍ക്ക് സ്ഥാനമില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
പിഎം ശ്രീ പദ്ധതിയെ എതിര്‍ക്കുന്ന നിലപാടില്‍ സിപിഐ ഉറച്ചുനില്‍ക്കുമോയെന്നത് കണ്ടറിയാം. ഈ വിഷയത്തില്‍ എല്‍ഡിഎഫിലെ അനൈക്യം പ്രകടമാണ്.
ദേവസ്വം ബോര്‍ഡ് അറിയാതെ സ്വര്‍ണ മോഷണം നടക്കില്ലെന്ന ഹൈക്കോടതി പരാമര്‍ശം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറുണ്ടോയെന്നും സണ്ണി ജോസഫ് ചോദിച്ചു. ഹൈക്കോടതി ആവര്‍ത്തിച്ച് ഇക്കാര്യം വ്യക്തമാക്കിയതാണ്.
ഉന്നതരുടെ പങ്കില്ലാതെ ഇതുപോലൊരു ഭീകര സ്വര്‍ണക്കൊള്ള നടക്കില്ല. വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. അത് തെളിയിക്കുന്നതില്‍ അന്വേഷണ സംവിധാനങ്ങള്‍ക്ക് മെല്ലെപ്പോക്കുണ്ട്. പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പണമെടുത്ത് ഏതറ്റംവരെയും പോകുന്ന ശൈലിയാണ് സിപിഎമ്മിന്റേത്. പക്ഷെ അതു വിജയിക്കില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണ മോഷണ കേസിൽ പ്രതിയായ ഉണ്ണി കൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് വൈകിപ്പിച്ചത് തെളിവു നശിപ്പിക്കാനും തൊണ്ടിമുതൽ മറ്റു സ്ഥലങ്ങളിലേക്കു മാറ്റാനും അവസരം നൽകാനാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
പ്രതികളെ രക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. പോറ്റിയെ പോറ്റിവളർത്തിയവരെയും കണ്ടെത്തണം. എഫ്ഐആറിൽ നിന്നു തന്നെ ഗൂഢാലോചന വ്യക്തമാണ്. ഒരാൾക്കു മാത്രമായി ഗൂഢാലോചന നടത്താൻ സാധ്യമല്ല.
ദേവസ്വം ബോർഡിനും മോഷണത്തിൽ ഉത്തരവാദിത്തമുണ്ട്. അവരെയും പ്രതികളാക്കി അറസ്റ്റ് ചെയ്യണം. അവരിൽ നിന്ന് തെളിവ് ശേഖരിച്ച് നഷ്ടപ്പെട്ട സ്വർണം വീണ്ടെടുക്കണം. അതു തുടർന്നുള്ള കേസിന്റെ വിചാരണയ്ക്ക് അത്യാവശ്യമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
Kerala
കോഴിക്കോട്: പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്ക് മർദനമേറ്റ സംഭവത്തിൽ സർക്കാരിനും പോലീസിനുമെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എംഎൽഎ. ഷാഫിയെ പോലീസ് മനപ്പൂർവം ആക്രമിച്ച് പരിക്കേൽപ്പിച്ചുവെന്നും ഷാഫി സിപിഎമ്മിന് തലവേദനയാണെന്നും ഷാഫിയെ ഇല്ലാതാക്കാൻ നടക്കുന്ന ശ്രമങ്ങൾ പ്രതിഷേധാർഹമെന്നും സണ്ണി ജോസഫ് പറഞ്ഞു.
കുറ്റവാളികൾ ആയ പോലീസുകാരെ സസ്പെൻഡ് ചെയ്യണം. ചോരക്കളി വേണ്ടെന്നും സിപിഎം ഭീഷണിക്ക് വഴങ്ങില്ലെന്നും ജനങ്ങളുടെ പിന്തുണയിൽ ചെറുത്ത് തോൽപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂത്ത് കോൺഗ്രസിന് പുതിയ പ്രസിഡന്റ് ഉടനെ ഉണ്ടാകുമെന്നും പുന:സംഘടനയിൽ ഉടൻ തീരുമാനമെന്നും കെപിസിസി അധ്യക്ഷൻ.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി കാണാതായ സംഭവം സിബിഐ അന്വേഷിക്കണമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആവശ്യപ്പെട്ടു. ഇതിൽ സര്‍ക്കാരും ദേവസ്വംബോര്‍ഡും പ്രതികൂട്ടിലാണ്.
അതിനാൽ കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണം. ശബരിമല സ്വര്‍ണപ്പാളി വിഷയം കോണ്‍ഗ്രസ് ഗൗരവമായിട്ടാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കോൺഗ്രസ് മേഖലാ ജാഥകൾ നടത്തും.
14 ന് കാസർഗോഡ്, പാലക്കാട്, തിരുവനന്തപുരം, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ നിന്നാണ് ജാഥകൾ ആരംഭിക്കുന്നത്. ജാഥകള്‍ 18ന് പന്തളത്ത് സംഗമിക്കും. കെ.മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, ബെന്നി ബെഹനാൻ എന്നിവർ ജാഥനയിക്കുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
Kerala
വയനാട്: ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എൻ.എം. വിജയന്റെ കുടുംബത്തിന്റെ ബത്തേരി അര്‍ബന്‍ ബാങ്കിലെ കട ബാധ്യത എത്രയും പെട്ടെന്ന് തീര്‍ക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ഇതില്‍ നിയമപരമായ ബാധ്യത പാര്‍ട്ടിക്കില്ല. എന്നാല്‍ ധാര്‍മിക ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കടബാധ്യത കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ ഏറ്റെടുത്തതാണെന്നും അദ്ദേഹം പറഞ്ഞു. വിജയന്റെ കടബാധ്യത കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉത്തരവാദിത്തത്തില്‍ അടച്ചു തീര്‍ക്കും. ഞങ്ങള്‍ ഏറ്റെടുത്തത് അടയ്ക്കാന്‍ വേണ്ടിയാണ്. ഏറ്റെടുത്താല്‍ ഏറ്റെടുത്തത് തന്നെയാണ്.
സാമ്പത്തിക പ്രയാസമുള്ള പാര്‍ട്ടിയാണ് ഞങ്ങളുടേത്. എങ്കില്‍ പോലും ആ ഉത്തരവാദിത്തം ഏറ്റെടുത്തത്. നിയമപരമായ ബാധ്യതയല്ല, ഒരു കോണ്‍ഗ്രസ് കുടുംബത്തെ സഹായിക്കാനുള്ള സന്മനസിന്റെ ഭാഗമായിട്ടാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
Kerala
തിരുവനന്തപുരം: പി.വി.അൻവറിനെ കൈവിട്ട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഒറ്റയാന്മാർ ഒറ്റപ്പെടും. അവർ ആദ്യം ഒറ്റയ്ക്ക് നടക്കും പിന്നെ ഒറ്റപ്പെടുമെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.
നിലന്പൂരിൽ അൻവർ വോട്ട് പിടിക്കുമെന്ന് നേരത്തെ അറിയാമായിരുന്നു. എന്നാൽ അൻവർ വോട്ട് പിടിച്ചാലും യുഡിഎഫിന് തിളക്കമാർന്ന ജയം ലഭിക്കുമെന്ന് യുഡിഎഫ് ജയിക്കുമെന്ന് ഉറപ്പായിരുന്നു.
അൻവറിന്റെ കാര്യത്തിൽ സതീശൻ പറഞ്ഞത് തന്നെയാണ് മുന്നണി തീരുമാനം. അടച്ച വാതിൽ തുറക്കാൻ താക്കോൽ ഉണ്ടല്ലോ എന്ന് പറഞ്ഞത് പൊതു നിലപാടാണ്. അൻവറിന്റെ കാര്യത്തിൽ അല്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: പി.വി.അൻവറിന്റെ യുഡിഎഫ് പ്രവേശനം ചർച്ച ചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അൻവറിനെ തങ്ങൾ കൂട്ടാത്തതല്ലെന്നും സ്വയം അകന്നുപോയതാണെന്നും അദ്ദേഹം പ്രതികരിച്ചു.
അൻവറിന്റെ വ്യക്തതയില്ലായ്മയും ക്ലിപ്തത ഇല്ലായ്മയും ഇതിന് കാരണമായി. നിലന്പൂരിലെ തെരഞ്ഞടുപ്പ് ഫലം അവലോകനം ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പി.വി.അന്‍വറിന് മുന്നില്‍ യുഡിഎഫ് വാതില്‍ അടച്ചിട്ടില്ലെന്ന് നിലന്പൂരിലെ ഫലം വന്നത്തിന് പിന്നാലെ സണ്ണി ജോസഫ് പ്രതികരിച്ചിരുന്നു. ആവശ്യമുണ്ടെങ്കില്‍ അത് തുറക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Kerala
ഇരിട്ടി: രാജ്ഭവൻ രാഷ്ട്രീയ പ്രവർത്തനത്തിന്റെ സംഘാടകസമിതി ഓഫീസായി അധഃപതിക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. രാജ്ഭവനിൽ നടന്ന ചടങ്ങിൽനിന്ന് വിദ്യാഭ്യാസമന്ത്രി ഇറങ്ങിപ്പോയതു സംബന്ധിച്ച് ഇരിട്ടിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
പരിപാടിയിൽ പങ്കെടുക്കേണ്ട ഗവർണർ പരിപാടിയുടെ സംഘാടകനായി സ്വയം മാറുകയാണ്. രാജ്ഭവനെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ വേദിയാക്കുന്നതു ശരിയല്ല. ഗവർണർ ചുമതലയേൽക്കുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് രാഷ്ട്രീയത്തിനതീതമായ ബന്ധം സ്ഥാപിക്കാൻ ശ്രമം നടത്തിയിരുന്നു.
എന്നാൽ, ഗവർണറുടെ ഉള്ളിലെ രാഷ്ട്രീയം ക്രമേണ തികട്ടിവരികയാണ്. ഇതാണിപ്പോൾ രാജ്ഭവനിൽ കണ്ടുവരുന്നത്. ജീവൽപ്രശ്നങ്ങൾ ഉയർത്തി യുഡിഎഫ് നിലമ്പൂരിൽ നടത്തിയ പ്രചാരണം നന്നായി ജനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.
നിലമ്പൂരിൽ 15,000ത്തിൽ കുറയാത്ത ഭൂരിപക്ഷത്തിന് യുഡിഎഫ് വിജയിക്കുമെന്നും, മലപ്പട്ടത്ത് 24നു ഗാന്ധിപ്രതിമ സ്ഥാപിക്കുമെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.